മല്ലപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥമുള്ള മല്ലപ്പള്ളി ബ്ലോക്ക് ഇലക്ഷൻ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ.പി.സി.സി കോർഡിനേറ്റർ അഡ്വ.റെജി തോമസ് നിർഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് മാത്യു, ഡി.സി.സി ജനറൽ സെക്രട്ടറി കോശി.പി.സഖറിയ,
എം.കെ.സുബാഷ് കുമാർ, ജോർജ് തോമസ്, ടി.ജി. രഘുനാഥപിള്ള, വിനീത് കുമാർ, കെ.ജി.സാബു, ബെൻസി അലക്സ്, ജ്ഞാനമണി മോഹൻ, ബിന്ദു മേരി തോമസ്, അനില ഫ്രാൻസിസ്, അനു ഊത്തുകുഴിയിൽ, വിഷ്ണു പുതുശേരി, അനീഷ് .കെ.മാത്യു, കെ.വി.രശ്മിമോൾ, റിൻസി തോമസ്, ലളിത അമ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.