പത്തനംതിട്ട: ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടിയേറി 30ന് ആറാട്ടോടെ സമാപിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 10ന് തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് നടക്കുന്ന കൊടിയേറ്റ് സദ്യ ദേവസ്വംബോർഡ് പ്രസിഡന്റ് പി. എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് ആറാട്ട് , രാത്രി 10നൃനൃത്തനൃത്യങ്ങൾ, തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഭാഗവത പാരായണം, ശ്രീഭൂതബലി എഴുെന്നള്ളത്ത്, ഉത്സവബലി ദർശനം , ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻത്തുള്ളൻ, വൈകിട്ട് ആറാട്ട് എഴുന്നെള്ളത്ത്, 6ന് പ്രഭാഷണം, ആറാട്ട് തിരിച്ചെഴുന്നെള്ളത്ത് സേവ, ദിപാരാധന, രാത്രി കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. സമാപന ദിവസമായ 30ന് രാവിലെ പതിവുപൂജകൾ, 11ന് കൊടിയിറക്ക്, 11.45ന് വേദമന്ത്രജപം, ഉച്ചയ്ക്ക് 1ന് ഓട്ടൻതുള്ളൽ, വൈകിട്ട് 3ന് ആറാട്ടെഴുന്നള്ളത്ത്, വൈകിട്ട് 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8.30ന് ഗാനമേള, രാത്രി 11.30ന് നാദസ്വരകച്ചേരി, രാത്രി 12.30ന് നൃത്തനാടകം. വാർത്താസമ്മേളനത്തിൽ ഉപദേശക സമിതി പ്രസിഡന്റ് എൻ.അനിൽ ഞാട്ടന്നൂർ, സെക്രട്ടറി അഭിലാഷ് .ആർ, വൈസ് പ്രസിഡന്റ് സൗമ്യ ഗോപിനാഥ്, ജി. ശശികുമാരൻ നായർ , അഖിൽ പി. നായർ എന്നിവർ പങ്കെടുത്തു.