തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 93 -ാം തിരുവല്ല ടൗൺ ശാഖയുടെ തിരുമൂലപുരം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 16-ാംമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കുടുംബ യോഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രാർത്ഥനായജ്‌ഞം ഭക്തിനിർഭരമായി. യൂണിയൻ കമ്മിറ്റിയംഗം വിജയമ്മ തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ വിശിഷ്ടാതിഥിയായി. ശാഖാ പ്രസിഡന്റ് സന്തോഷ് ഐക്കരപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.എൻ.മണിക്കുട്ടൻ, വൈസ് പ്രസിഡന്റ് ശ്യാം ടി.ചാത്തമല, യൂണിയൻ കമ്മിറ്റിയംഗം പി.ജി.സുരേഷ്, കമ്മിറ്റിയംഗം തുളസി ഗോപി, വനിതാസംഘം പ്രസിഡന്റ് ശൈലജ ശ്യാം, സെക്രട്ടറി രഞ്ചു സുനിൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പ്രസാദവിതരണവും വൈകിട്ട് മാജിക് ഷോയും ഉണ്ടായിരുന്നു.
ഉത്സവം ഇന്ന് സമാപിക്കും
ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. എട്ടിന് ഗുരുപൂജ, ഗുരുപുഷ്‌പാഞ്‌ജലി, 9ന് കലശപൂജ. 11.30ന് ഇളനീർ അഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം തുടർന്ന് പുഷ്‌പാഭിഷേകം എന്നിവ തന്ത്രി വെളിയനാട് സന്തോഷ് ശാന്തി മേൽശാന്തി സുരേഷ് ഗോപി എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും. 12ന് മഹാനിവേദ്യം. ഒന്നിന് സമൂഹസദ്യ. 6.30ന് വിശേഷാൽ ദീപാരാധന. 6.45ന് താലപ്പൊലി ഘോഷയാത്ര യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്യും. കുറ്റൂർ പുത്തൂർക്കാവ് ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര രാത്രി 9ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. തുടർന്ന് വിശേഷാൽ ദീപാരാധന. മഹാകാണിക്ക. കൊടിയിറക്ക്, മംഗളാരതി. 9.30ന് നാടൻപാട്ട്.