തിരുവല്ല: ഡോ.ടി.എം തോമസ് ഐസക്ക് രചിച്ച പുസ്തകങ്ങളുടെ സമാഹാരവുമായി പുസ്തക വണ്ടിക്ക് തിരുമൂലപുരം ജംഗ്ഷനിൽ സ്വീകരണം നൽകി. മുതിർന്ന പൊതുപ്രവർത്തയും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗവുമായ കളരിയ്ക്കൽ പങ്കജാക്ഷിയമ്മ ഒരുസെറ്റ് പുസ്തങ്ങൾ വാങ്ങി പുസ്തകപ്രദർശനം ഉദ്ഘാടനം ചെയ്തു. ഐസക് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുസ്തകവണ്ടി പ്രയാണം. തോമസ് ഐസക്കിന്റെ പുസ്തകങ്ങളെ സഹപ്രവർത്തകരായിരുന്ന കെ.കെ ജനാർദ്ദനൻ (മലപ്പുറം), ഗിരീഷ് (തിരുവനന്തപുരം) എന്നിവർ പരിചയപ്പെടുത്തി. പരിഷത്ത് ജില്ലാകമ്മിറ്റി അംഗം ബന്നിമാത്യു, വിദ്യാഭ്യാസപ്രവർത്തകൻ ഡോ.ആർ.വിജയമോഹനൻ, മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല സെക്രട്ടറി കോശി ജേക്കബ്, പൊതുപ്രവർത്തകൻ ടി.അജിത് കുമാർ എന്നിവർ പുസ്തകവണ്ടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.