തിരുവല്ല: ആർ.എസ്.എസിന്റെ വർഗീയതയ്ക്ക് മുന്നിൽ കോൺഗ്രസ് വാലും ചുരുട്ടിയിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തിലത്ത് ദിനേശൻ പറഞ്ഞു. പൗരത്വ ദേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്ഐ. തിരുവല്ല ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ചിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സോനു സോമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനിൽ ഏബ്രഹാം, ജില്ലാകമ്മിറ്റി അംഗങ്ങളായ എം.എം.ജയന്തൻ, സോജിത് സോമൻ, ബ്ലോക്ക് ട്രഷറർ സോണി ഐസക്, ജോ.സെക്രട്ടറി രമ്യാ ബാലൻ, സി.പി.എം ഏരിയാ കമ്മിറ്റിഅംഗം പി.ഡി മോഹനൻ, നിരണം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.സി പുരുഷൻ എന്നിവർ പ്രസംഗിച്ചു.