തട്ട : തട്ടയിൽ കണ്ടശിനേത്ത് ദേവീക്ഷേത്ര ട്രസ്റ്റിന്റെ പ്രതിഷ്ഠാവാർഷിക ഉത്സവം നാളെ ചെറിയനാട് കക്കാട്ട് എഴുന്തോലിൽ മഠത്തിൽ സതീശൻ ഭട്ടതിരിപ്പാടിന്റേയും, ക്ഷേത്ര മേൽശാന്തി ശ്രീകുമാർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.

രാവിലെ 5ന് പള്ളിയുണർത്തൽ, 5.15ന് നട തുറക്കൽ, 5.30ന് നിർമ്മാല്യം, 5.45ന് അഭിഷേകം തുടർന്ന് മലർനിവേദ്യം, 6ന് ഗണപതിഹോമം, 6.30ന് ഉഷപൂജ, 7.30ന് പഞ്ചവിശംതി കലശപൂജ, 8ന് ദേവീഭാഗവതപാരായണം, 9.30ന് അഷ്ടാഭിഷേകം, 10ന് പഞ്ചവിശംതി കലശാഭിഷേകം, 10.30ന് മഹാനിവേദ്യം, 11.30ന് ദീപാരാധന, 12ന് നടയടക്കൽ, 12.30ന് അന്നദാനം. വൈകിട്ട് 5ന് നടതുറക്കൽ, 6.30ന് ദീപാരാധനയും ദീപക്കാഴ്ചയും, 7.15ന് അത്താഴപൂജ. രാത്രി 7.30ന് കുത്തിയോട്ട പാട്ടും ചുവടിനും ശേഷം അന്നദാനം.