പന്തളം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ.എസ്.യു അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കായി പന്തളം ടൗണിലെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളിലും, വഴിയാത്രക്കാർക്കും ഫേസ് ടു ഫേസ് ക്യാമ്പയിനിന്റെ ഭാഗമായി പ്രചരണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണൻ, കെ.എസ്.യു സംസ്ഥാന കോർഡിനേറ്റർ ഫെന്നി നൈനാൻ, ലിനെറ്റ് മെറിൻ എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു ജില്ലാ ഭാരവാഹികളായ ആനന്ദഗോപൻ തോപ്പിൽ, ഏബൽ ബാബു, ജെറിൻ പെരിങ്ങാനാട്, അഭിജിത് മുകുടിയിൽ,സുമേഷ് തുമ്പമൺ, ബിനിൽ ബിനു,ജിസൺ സി വർഗീസ്, ജിബി ജോൺ,നുബിൻ ബിനു,എബിൻ സഞ്ജീവ്, ആശ്വന്ത് സന്തോഷ്. സഖറിയ വർഗീസ്, ആൻ മേരി, അന്ന സഞ്ജീവ്, കെവിൻ വിനോദ്, അഭിനന്ദ്, റെയ്‌സൺ തൊട്ടുവാ, എബിൻ മാത്യൂസ് എന്നിവർ പങ്കെടുത്തു.