പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം 425-ാം നമ്പർ മേക്കൊഴുർ ശാഖയുടെ നവതി ആഘോഷം 27 , 28 തീയതികളിൽ നടക്കും. 27 ന് രാവിലെ 6 ന് ഉഷ:പൂജ, 8 ന് പതാകയുയർത്തൽ. 8 .45 ന് യൂണിയൻ പ്രസിഡന്റ് കെ പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, ശാഖ പ്രസിഡന്റ് ശശിധരൻ കൊയ്പ്പള്ളിൽ, ശാഖ വൈസ് പ്രസിഡന്റ് സൂരജ് ടി.പ്രകാശ് എന്നിവർ സംസാരിക്കും. 10 ന് കോട്ടയം ഗുരുനാരായണ സേവാനികേതനിലെ മായ സജീവിന്റെ പ്രഭാഷണം. 1 ന് ഗുരുപ്രസാദ വിതരണം, 2 ന് പ്രീതി ലാലിന്റെ പ്രഭാഷണം. 5 ന് സർവൈശ്വര്യ പൂജ, 6 ന് പ്രാർത്ഥന, 6.45 ന് ദീപാരാധന, രാത്രി 7 .30 ന് പത്തനംതിട്ട കെ എൽ ത്രീ ബാൻഡിന്റെ ഫ്യുഷൻ. 28 ന് രാവിലെ 10 ന് ശിവഗിരി മഠത്തിലെ സ്വാമി അസംഗാനന്ദഗിരിയുടെ പ്രഭാഷണം, 1 ന് ഗുരുപ്രസാദവിതരണം, 2 ന് പൊതുസമ്മേളനം യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.മന്മഥൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ അദ്ധ്യക്ഷത വഹിക്കും യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.എൻ.വിക്രമൻ, ഫാ.റോബിൻ കലതിവിളയിൽ, റവ. ജോസ് എബ്രഹാം, കെ.എസ്.വിശ്വനാഥൻ നായർ, കെ.ടി.മധു, എൽസി ഈശോ, രജനി ജോഷി, ജനകമ്മ ശ്രീധരൻ, ജോൺ എം സാമുവേൽ, ആർ പ്രകാശ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ ജി.സോമനാഥൻ, എസ്.സജിനാഥ്‌, പി.സലിംകുമാർ, പി.കെ പ്രസന്നകുമാർ, പി.വി.രണേഷ്, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിന്റ് സെക്രട്ടറി ശ്രീജു സദൻ, സൈബർ സേന ചെയർമാൻ മനുരാജ്, ജി.ഡി. പി .എസ് ജില്ലാ പ്രസിഡന്റ് സുരേഷ്‌കുമാർ, ശാഖ പ്രസിഡന്റ് ശശിധരൻ കൊയ്പ്പള്ളിൽ, ശാഖ സെക്രട്ടറി പ്രേമ സുരാജ്, വനിതാ സംഘം പ്രസിഡന്റ് പൊന്നമ്മ ശിവരാമൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഖിലേഷ്.എ എന്നിവർ സംസാരിക്കും. രാത്രി 8 ന് ആലപ്പുഴ റെയ്ബാന്റെ ഗാനമേള.1935 ജനുവരി 24 നാണ് പത്തനംതിട്ട യൂണിയനിലെ മേക്കൊഴുർ ശാഖ സ്ഥാപിതമായത്.