udf-
യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ സ്വാതി എസിനെ മറിയാമ്മ ഉമ്മൻ ആദരിക്കുന്നു

കോന്നി: യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ കുടുംബ സംഗമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 827-ാം മത് റാങ്ക് നേടിയ എസ്. സ്വാതി, എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാ പാരായണത്തിൽ എ ഗ്രേഡ് നേടിയ ഡൈന വിക്രം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്സ്കൂൾ വിഭാഗം തബല വാദ്യത്തിൽ എ ഗ്രേഡ് നേടിയ ശ്രീവത്സൻ, ബി.എസ്.സി സൈക്കോളജി സ്റ്റാറ്റിറ്റിക്സ് സബ്സിഡറിയിൽ എന്റോൺമെന്റ് നേടിയ ദേവേന്ദു ദിനേശ്,ജില്ല റവന്യൂ കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ എ ഗ്രേഡ് നേടിയ ശ്രീദേവ്, മിമിക്രി കലാകാരൻ അൻസു. കല്ലുവിളയിൽ ചെല്ലമ്മ, മുൻ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുൻ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കോന്നിയൂർ എസ്.എസ് പിള്ള, മുൻ ബൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ എന്നിവരെയും ആദരിച്ചു. ബൂത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രനാഥ് നീരേറ്റ് അദ്ധ്യക്ഷത വഹിച്ചു. മാത്യു കുളത്തിങ്കൽ, എസ്.സന്തോഷ്കുമാർ, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, എസ്.വി.പ്രസന്നകുമാർ, ദീനാമ്മ റോയി, പ്രവീൺ പ്ലാവിളയിൽ, റോജി ഏബ്രഹാം, ശ്യാം.എസ്. കോന്നി, രാജീവ് മള്ളൂർ, ഐവാൻ വകയാർ, സൗദാ റഹിം, പ്രിയ.എസ് തമ്പി, ലതികകുമാരി, എസ്.ടി.ഷാജികുമാർ, ശോഭ മുരളി, മോഹനൻ മുല്ലപ്പറമ്പൻ, രഞ്ചു.അർ, ചിത്ര രാമചന്ദ്രൻ, ഷംന ഷബീർ, ലിസി സാം എന്നിവർ പ്രസംഗിച്ചു.