പന്തളം : കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ വൃദ്ധനെ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളനട പാണിൽ കടലക്കുന്ന് സ്വദേശി ഭാസ്‌കരൻ നായർ (88) ആണ് വെള്ളിയാഴ്ച രാത്രി വീണത്. ആവശനിലയിലായിരുന്ന ഭാസ്‌കരൻ നായരെ ആശുപത്രിയിൽ എത്തിക്കാൻ മകൾ പന്തളം പൊലീസിന്റെ സഹായം തേടുകയായിരുന്നു. പന്തളം എസ് .എച്ച് .ഒ പ്രജീഷ് ശശി, ഇൻസ്‌പെക്ടർ നജ്മുദ്ദീൻ, സിവിൽ പൊലീസ് ഓഫീസർമാരായ അൻവർഷ, വിജയകുമാർ എന്നിവർ വീട്ടിലെത്തി പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.