പള്ളിക്കൽ: എസ്.എൻ.ഡി.പി യോഗം 323 -ാം നമ്പർ ശാഖയിൽ പുതുതായി പണി കഴിപ്പിച്ച ഒാഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 22 ന് വൈകിട്ട് 4 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. യുണിയൻ കൺവീനർ ഡോ: എ.വി. ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ യുണിയൻ ജോ. കൺവീനർ ഗോപൻ ആഞ്ഞിലിപ്ര സ്വാഗതം പറയും. ശാഖാ പ്രസിഡന്റ് പി സുശീലൻ റിപ്പോർട്ട് അവതരിപ്പിക്കും, രാജൻ ഡ്രീംസ് മുഖ്യ പ്രഭാഷണം നടത്തും വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ ഡി. അഭിലാഷ്, എൻ ഷാജി, കെ വാസുദേവൻ, എൽ അമ്പിളി, രാജിവ് തെക്കെക്കര എന്നിവർ സംസാ'രിക്കും, ശാഖാ സെക്രട്ടറി കെ മുരളിധരൻ നന്ദി പറയും. 44-ാ മത് പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ 23 ന് നടക്കും