അടൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചരാണാർത്ഥം കലാസാഹിത്യ സാംസ്കാരിക സംഗമം നടത്തി. കവിയും യുവകലാ സാഹിതി ജില്ലാ സെക്രട്ടറിയുമായ തെങ്ങമം ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ബഹുഭാഷാ നാട്ടു സംഗീതകാരൻ അഡ്വ. സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ആർ. ഉണ്ണികൃഷ്ണപിള്ള, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം രമേശ്വരി അമ്മ,,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വിനോദ് മുളമ്പുഴ, കവിയും പുരോഗമന കലാസാഹിത്യ സംഘം ജില്ല ട്രഷററുമായ അനിത ദിവോദയം, ചന്ദ്രമോഹൻ റാന്നി,, പ്രിയത ഭരതൻ, കെ. ജി. വാസുദേവൻ, എച്ച്.അൻസാരി, അടൂർ രാമകൃഷ്ണൻ,എന്നിവർ സംസാരിച്ചു. തെങ്ങമം ഗോപകുമാർ, ചന്ദ്രമോഹൻ റാന്നി, അനിത ദിവോദയം, രമേശ്വരിയമ്മ, മിനി കോട്ടൂരേത്ത്, കെ. ജി. മോഹൻ, അഡ്വ. സുരേഷ് സോമ, പന്തളം പ്രഭ, ഉള്ളന്നൂർ ഗിരീഷ്, അടൂർ രാമകൃഷ്ണൻ, ആനന്ദിരാജ് പന്തളം, പന്തളം പ്രഭ, അജിതകുമാർ, പ്രസന്ന ഇളമണ്ണൂർ, വിനോദ് മുളമ്പുഴ എന്നിവർ കവിതയും നാടൻ പാട്ടുകളും അവതരിപ്പിച്ചു.പന്തളം പ്രിയത ഭരതന്റെ നേതൃത്വത്തിൽ നാടകവും ഉണ്ടായിരുന്നു