k-g-shaji
കെ.ജി.ഷാജി

സീതത്തോട് : മൂന്നുകല്ല് കൊട്ടാരത്തിൽ പൊതുമരാമത്ത് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ കെ.ജി.ഷാജി(66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. സീതത്തോട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി, ഉതിമൂട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, റാന്നി ഗവ.സർവന്റ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി സെക്രട്ടറി, കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിഅംഗം, സി.പി.എം സീതത്തോട് ലോക്കൽ കമ്മിറ്റിയംഗം, സീതത്തോട് എസ്.എൻ.ഡി. പി ശാഖാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഉഷാകുമാരി പി. ഡി.(റിട്ട.അദ്ധ്യാപിക കെ.വി.എൽ.പി.എസ് പടയനിപ്പാറ. മക്കൾ: അരുൺ.എസ്, അമൽ.എസ് (ഇരുവരും പൊതുമരാമത്ത് വകുപ്പ്‌ കോൺട്രാക്ടർമാർ). മരുമക്കൾ: ശാരിക ടി.എസ്. (അദ്ധ്യാപിക വടശേരിക്കര ടി.ടി.ടി.എം വി.എച്ച്.എസ്.എസ്), ഡോ. ചിത്തിര വി.എസ്. (ടി.കെ ഹോസ്പിറ്റൽ, കൊല്ലം).