ചെങ്ങന്നൂർ : തുണ്ടത്തുമല കന്യേക്കോണിൽ ഹൗസിൽ പരേതനായ റിട്ട. കെ.എസ്.ഇ.ബി. അക്കൗണ്ട്സ് ഓഫീസർ കെ.ജി.രാജപ്പന്റെ ഭാര്യ റിട്ട. ഗവ. കീഴ്‌ചേരിമേൽ ജെ.ബി.സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . മക്കൾ: ആർ.ശ്രീകല (റിട്ട.ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചേർത്തല), ഡോ.ആർ.ശ്രീലത (പ്രൊജക്ട് ഡയറക്ടർ, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി , മുൻ ഡി.എം.ഒ. കൊല്ലം), സാബുരാജൻ (റിട്ട. സൂപ്രണ്ട്, ജല അതോറിറ്റി, ചങ്ങനാശേരി), കെ.ഷിബുരാജൻ (വൈസ് ചെയർമാൻ ചെങ്ങന്നൂർ നഗരസഭ). മരുമക്കൾ : അഡ്വ.റ്റി.എൻ.ജയദേവൻ (റിട്ട. മാനേജർ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ കൊമേഴ്സ്യൽ ബ്രാഞ്ച്, എറണാകുളം), ഡോ.എം.കെ.മുരളീധരൻ (റിട്ട. ദന്തൽ സിവിൽ സർജൻ, ജനറൽ ആശുപത്രി, എറണാകുളം), ബി.ആർ.അനില (ജില്ലാ വിദ്യാഭ്യാസ ഓഫീസർ, പത്തനംതിട്ട) പി.എ.രഹന (ഏറ്റുമാനൂർ). സഞ്ചയനം 25 ന് രാവിലെ 9 ന്.