
ചെങ്ങന്നൂർ: എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ് ലക്കി ഡിപ്പ് കൂപ്പൺ ചെങ്ങന്നൂർ ഡോക്ടർ ഉമ്മൻസ് ഹോസ്പിറ്റൽ ഡയറക്ടകർ ഡോ.ഉമ്മൻ വർഗീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സജിത നമീസ്ന് നൽകി ഉദ്ഘാടനം ചെയ്തു. എന്റെ ചെങ്ങന്നൂർ ഗ്രൂപ്പ് ജനകീയ സഹായ പരിപാടികളുടെ ധന സമാഹരണത്തിന് വേണ്ടി നടത്തുന്ന ലക്കി ഡിപ്പ് കൂപ്പണിന് 100 രൂപയാണ് വില, വിജയിക്ക് ഐ ഫോൺ 15 , സാംസങ് ഫോൺ, ജെ ബി എൽ ഫ്ളിപ് ബ്ലൂട്ടൂത്ത് സ്പീക്കർ എന്നിവയാണ് സമ്മാനം, ജൂൺ 2 നാണ് നറുക്കെടുപ്പ്.