ksrtc

പത്തനംതിട്ട : ഇടുക്കി തേക്കടി വനത്തിനുള്ളിലെ മംഗളാദേവി കണ്ണകി ക്ഷേത്രത്തിൽ 23ന് നടക്കുന്ന ചിത്രപൗർണമി ഉത്സവത്തിനോട് അനുബന്ധിച്ച് പ്രത്യേക ബസ് സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് മുഖ്യമന്ത്രി, ഗതാഗത മന്ത്രി, ഇടുക്കി ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി. അതിപുരാതനമായ ക്ഷേത്രത്തിൽ വർഷത്തിൽ ഒരു ദിവസം മാത്രമേ ദർശനം അനുവദിക്കു. ദർശന സമയം കുറവാണ്. ഇതുമൂലം വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാത്രിയിൽ കോട്ടയം കുമളി, കട്ടപ്പന കുമളി റൂട്ടുകളിൽ ബസ് സർവീസ് കുറവായതിനാൽ ഭക്തർക്ക് രാത്രിയിൽ കുമളിയിൽ എത്താൻ ബുദ്ധിമുട്ടാണ്.