
പത്തനംതിട്ട : എസ്.എൻ.ഡി.പിയോഗം ഇടപ്പരിയാരം ശാഖാ ശ്രീനാരായണ ഗുരുമന്ദിരത്തിലെ പ്രതിഷ്ഠാ വാർഷികം 22, 23 തീയതികളിൽ നടക്കും. 22ന് രാവിലെ 7.30ന് ശാഖാ പ്രസിഡന്റ് പി.കെ.പ്രസന്നൻ പതാക ഉയർത്തും. എട്ടിന് 9.30ന് പ്രതിഷ്ഠാ വാർഷിക സമ്മേളനം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. 10.30ന് സൗമ്യ ഇ.അനിരുദ്ധൻ പ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് ദീപാരാധന, 8.30ന് നാടകം. 23ന് രാവിലെ അഞ്ചിന് ഗണപതിഹോമം, 8.30ന് ഗുരുഭാഗവതപാരായണം, 11.34ന് വിശേഷാൽ പൂജ, സമൂഹപ്രാർത്ഥന, വൈകിട്ട് നാലിന് ഘോഷയാത്ര.