1
ചെറുകോൽപ്പുഴ -പൂവനക്കടവ് റോഡിൽ കൊറ്റൻകുടി പാലത്തിന് മുകളിലായി കാറ്റത്ത് ഒടിഞ്ഞ് അപകടകരമായി ഉണങ്ങി നിൽക്കുന്ന മരത്തിൻ്റെ ശിഖരം.

മല്ലപ്പള്ളി : വാഹന യാത്രികർക്ക് അപകട ഭീഷണിയായി കാറ്റിൽ ഒടിഞ്ഞ മരച്ചില്ല. ചെറുകോൽപ്പുഴ -പൂവനക്കടവ് റോഡിൽ മല്ലപ്പള്ളി, എഴുമറ്റൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ കൊറ്റൻകുടി പാലത്തിന് മുകളിലാണ് ആഴ്ചകൾക്ക് മുമ്പുണ്ടായ ശക്തമായ മഴയെ തുടർന്ന് വട്ടയുടെ ശിഖരം ഒടിഞ്ഞ് തൂങ്ങിയത്. ഇത് ഏത് നിമിഷവും റോഡിലേക്ക് പതിക്കാൻ സാദ്ധ്യത ഏറെയാണ്. പ്രദേശവാസികൾ സൂചന നൽകിയിട്ടും സ്വകാര്യ വ്യക്തിയായ ഉടമസ്ഥൻ മരത്തിന്റെ ശിഖരം മുറിച്ചു മാറ്റാൻതയാറാകുന്നില്ല. കൊടുംവളവ് ആയതിനാൽ വാഹന യാത്രികരുടെ ശ്രദ്ധയിൽപ്പെടുകയില്ല.

അധികൃതർ ഇടപെട്ട് അടിയന്തരമായി ഇടപെട്ട് മരത്തിന്റെ ശിഖരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണ്.