അടൂർ: മത സാഹോദരത്വം വളർത്തുന്നതിൽ ഗുരുദേവ ദർശനങ്ങൾക്ക് പ്രസക്തി ഏറെയാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. തുവയൂർ വടക്ക് എസ് എൻ.ഡി പി ശാഖാ ഗുരുമന്ദിര പ്രതിഷ്ഠാ വാർഷികവുമായി ബന്ധപ്പെട്ട് കൂപ്പൺ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മത വിദ്വേഷമില്ലാതെ ഏവരേയും സഹോദരങ്ങളെ പോലെ ചേർത്തു നിറുത്തലാണ് ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനം എന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർക്ക് വിവേചനം കൽപിപ്പിക്കുമ്പോൾ മനുഷ്യ നന്മയ്ക്കായി പോരാടാൻ ഗുരുദേവനായി എന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ശാഖാ പ്രസിഡന്റ് സുരേഷ് ആർ അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി ശ്യാംലാൽ സ്വാഗതം ആശംസിച്ചു. അടൂർ യൂണിയൻ കൺവീനർ അഡ്വ മണ്ണടി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ഉഷാ ഉദയൻ, സ്വപ്ന സതീശൻ, ശോഭന കുഞ്ഞുകുഞ്ഞ്, ശാന്തൻ ശാലു നിവാസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.