tea-shop

പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിൽ വ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ കുത്തിതുറന്ന് മോഷണം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡിനുള്ളിൽ വടക്കുഭാഗത്തുള്ള ഷാഹുൽ ഹമീദിന്റെ ടീ ഷോപ്പിലാണ് മോഷണം നടന്നത്. കോഴിക്കോട് സ്വദേശിയായി ഷാഹുൽ ഹമീദ് സ്ഥലത്തില്ലാത്തതിനാൽ എന്തെല്ലാം നഷ്ടമായി എന്ന് വ്യക്തമല്ല. ഇന്നലെ പുലർച്ചെ 3.38നാണ് മോഷണം നടന്നത്. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങളിൽ അന്യസംസ്ഥാനക്കാരൻ എന്നു സംശയിക്കുന്ന യുവാവിന്റെ ചിത്രം ലഭിച്ചിട്ടുണ്ട്. കടയിൽ തൊഴിലാളികൾ മാത്രമാണ് ഉള്ളത്. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധന നടത്തി. ഏതാനും മാസങ്ങൾക്കുമുൻപും സ്റ്റാൻഡിനുള്ളിലെ പച്ചക്കറിക്കടയിൽ മോഷണം നടന്നിരുന്നു.