
കോഴഞ്ചേരി : എസ്.എൻ.ഡി.പി. യോഗം കോഴഞ്ചേരി യൂണിയനിലെ 268ാം ശാഖാ ആധുനിക സൗകര്യങ്ങളോടുകൂടി പുതുക്കിപ്പണിത ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പാകശാസനന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി ജി.ദിവാകരൻ, യൂണിയൻ കൗൺസിലർമാരായ അഡ്വ.സോണി പി.ഭാസ്ക്കർ, 'പ്രേംകുമാർ മുളമൂട്ടിൽ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് വിനീത അനിൽ, സെക്രട്ടറി ബാംബി രവീന്ദ്രൻ, ശാഖാ സെക്രട്ടറി കെ.അജികുമാർ,ഡോ.വിനു എന്നിവർ സംസാരിച്ചു.