
ചെങ്ങന്നൂർ : ആലാക്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ആലാ വടക്ക് ഭഗവതി വിലാസം അൻപൊലി സേവാസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന അൻപൊലി മഹോത്സവം ഇന്ന് വൈകിട്ട് 8ന് ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയോടെ ആരംഭിക്കും. അൻപൊലി മഹോത്സവത്തോടനുബന്ധിച്ച് മണലേൽപ്പടി അൻപൊലി മൈതാനിയിൽ രാവിലെ 8ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7ന് ക്ഷേത്ര മൈതാനിയിൽ തിരുവാതിരകളി, രാത്രി 8ന് അൻപൊലി മൈതാനത്ത് കുത്തിയോട്ടപാട്ടും ചുവടും നടക്കും. അൻപൊലി ഘോഷയാത്രയോടൊപ്പം താലപ്പൊലി, ആപ്പിണ്ടി, പടയണി കലാരൂപമായ ഭൈരവി കോലവും അണിനിരക്കുമെന്ന് പ്രസിഡന്റ് ശരത്ത് രാജ് മണലേൽ, സെക്രട്ടറി ശംഭു രമേശ് പറമ്പുംതറ എന്നിവർ അറിയിച്ചു.