text

തിരുവല്ല: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം തോമസ് ഐസക്കിന്റെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച പുസ്തകവണ്ടി പര്യടനം പരുമലയിൽ സമാപിച്ചു. ഡോ.തോമസ് ഐസക് രചിച്ച 55 പുസ്തകങ്ങളുമായാണ് പര്യടനം നടത്തിയത്. വിവിധ മേഖലകളിലെ സുഹൃത്തുക്കളുടെ പ്രഭാഷണങ്ങളും വീഡിയോ പ്രദർശനവും പുസ്തകങ്ങൾ കുറഞ്ഞ നിരക്കിൽ വാങ്ങുവാനുള്ള സൗകര്യവും സ്‌ക്വാഡുകളുടെ ഭവനസന്ദർശനവും പുസ്തകവണ്ടിയുടെ ഭാഗമായി നടന്നു. ഏപ്രിൽ 5ന് കലഞ്ഞൂരിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്ത പുസ്തകവണ്ടി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പര്യടനം നടത്തി. സമാപന സമ്മേളനം കേരള ഫോക് ലോർ അക്കാദമി എക്സിക്യൂട്ടീവ് അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു.