
പരുമല : പത്തനംതിട്ട പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച പുസ്തക വണ്ടി പര്യടനം പരുമലയിൽ സമാപിച്ചു. ഡോ.തോമസ് ഐസക് രചിച്ച 55 പുസ്തകങ്ങളുമായിട്ടാണ് പര്യടനം നടത്തിയത്. സമാപന സമ്മേളനം കേരള ഫോക് ലോർ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം അഡ്വ.സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. സൗഹൃദ കൂട്ടായ്മ ജില്ലാ ചെയർമാൻ എം.കെ.വാസു അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല അസംബ്ലി മണ്ഡലം കൺവീനർ ബെന്നി മാത്യു, സൗഹൃദ കൂട്ടായ്മ ജില്ലാകൺവീനർ പ്രൊഫ.തോമസ് ഉഴവത്ത്, ജില്ലാ കോഡിനേറ്റർ രമേശ് ചന്ദ്രൻ, ജയരാജ്, ജി.സ്റ്റാലിൻ, വിലാസിനി, ജോസഫ്, ഈപ്പൻ മാത്യു, ഡോ.കെ.പി.കൃഷ്ണൻകുട്ടി, പി.ബാലചന്ദ്രൻ, എം.എസ്.പ്രവീൺ, ഗോപിനാഥ്, സോജിത് സോമൻ എന്നിവർ സംസാരിച്ചു.