പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സില്ലഔട്ടിന്റെ സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി കരിയർ ഓറിയന്റേഷൻ സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമായ വിൻഡോ 2024 നടത്തി. ഡോ. എം. എം. ബഷീർ ഉദ്ഘാടനം ചെയ്തു. ഡോ. എം. എസ്. സുനിൽ, ഡോ. ജോസ് കൈപ്പള്ളി, കെ. പി .ജയലാൽ, ഡോ. ശ്രുതി വിജയൻ, പ്രിൻസ് സുനിൽ തോമസ്, അർജുൻ വി സുരേഷ്, മേഘ എലിസബത്ത്, ഗിഫ്റ്റൺ ടോം, എന്നിവർ പ്രസംഗിച്ചു.