തിരുവല്ല : എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള മാർ അത്തനാസിയോസ് കോളേജ് ഫോർ അഡ്വാൻസ് സ്റ്റഡീസ് തിരുവല്ലയിൽ മാക്ഫാസ്റ്റ്) എം.ബി.എ. (ഫുൾടൈം) 2024 26 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
എം.ജി. യൂണിവേഴ്‌സിറ്റിയുടെയും എ.ഐ.സി.ടി. ഇ യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ് മാനേജ് മെന്റ്, സിസ്റ്റം, എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. എസ്.സി /എസ്.ടി /ഒഇസി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യവും ലഭിക്കും. ബിരുദധാരികൾക്കും അപേക്ഷിക്കാം. അവസാന വർഷ ബിരുദവിദ്യാർത്ഥികൾക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400984111 വെബ്‌സൈറ്റ് : www.macfast.org.