ചെങ്ങന്നൂർ: ഉപാദ്ധ്യായ ചതുർവേദി ബ്രാഹ്മണ സഭയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് സഭയുടെ ചെങ്ങന്നൂർ ആസ്ഥാനത്ത് നടക്കും. ചതുർവേദി കൂടിയായ പഞ്ചഗൗഢ ബ്രാഹ്മണസമൂഹമാണ് ഉപാദ്ധ്യായ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ ഉപാദ്ധ്യായ വിഭാഗത്തെ കേരളത്തിൽ അംഗീകരിച്ച് ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിപ്പിക്കണമെന്ന് ചതുർവേദി ബ്രാഹ്മണ സഭയുടെ സംസ്ഥാന പ്രസിഡന്റ് ശിശുപാലൻ ഡി. ഉപാദ്ധ്യായ, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശശിശങ്കർ ഉപാദ്ധ്യായ, വൈസ്. പ്രസിഡന്റ് സുദർശനൻ ഉപാദ്ധ്യായ, ട്രഷറർ ഷാജി കുമാർ ഉപാദ്ധ്യായ, സെക്രട്ടറി ശ്രീ. അനിൽ കുമാർ ഉപാദ്ധ്യായ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.