camp
ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇഗ്നൈറ്റ് വേനൽക്കാല ക്യാംപ് കേരള ആരോഗ്യസർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജറുമായ ഫാ.സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : സ്കൂൾ കുട്ടികളിൽ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ പഠനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുവാനായി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എല്ലാ വർഷവും നടത്തുന്ന ഇഗ്നൈറ്റ് വേനൽക്കാല ക്യാമ്പ് തുടങ്ങി മെഡിക്കൽ മേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന 12മുതൽ 19വരെ പ്രായമുള്ളവർക്കായി നടത്തുന്നതാണ് ക്യാമ്പ്. കേരള ആരോഗ്യസർവകലാശാല സെനറ്റ് അംഗവും ആശുപത്രി മാനേജരുമായ ഫാ.സിജോ പന്തപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഗിരിജാ മോഹൻ അദ്ധ്യക്ഷയായി. പദ്മശ്രീ ജി.ശങ്കർ വിശിഷ്ടാതിഥിയായി. ഡെപ്യൂട്ടി ഡയറക്ടറും ഇഗ്നൈറ്റ് കോർഡിനേറ്ററുമായ പ്രൊഫ.ഡോ.ജേക്കബ് ജസുറൻ, അസോ.ഡയറക്ടറും ബിലീവേഴ്സ് ഇന്റർനാഷണൽ ഹാർട്ട് സെന്റർ മേധാവിയുമായ പ്രൊഫ ഡോ.ജോൺ വല്യത്ത്, മെഡിക്കൽ സൂപ്രണ്ട് പ്രൊഫ.ഡോ.ജോംസി ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ മിനി സാറാ തോമസ്, ഫാർമക്കോളജി വിഭാഗം അസി.പ്രൊഫ.ഡോ.സാറാ കുര്യൻ കോടിയാട്ട്, എൻ.ആർ.സി.എൻ.സി.ഡി എക്സിക്യൂട്ടിവ് ഡയറക്ടർ ജോൺസൺ ഇടയാറൻമുള എന്നിവർ സംസാരിച്ചു. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ക്യാംപിൽ അറുപതിലധികം പേർ പങ്കെടുക്കുന്നുണ്ട്.