കുണ്ടറ : കരിയിലമണ്ണിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ (എം. റ്റി. എച്ച്. എസ്. ആറുമുറിക്കട, കുണ്ടറ) വി. കെ. മാത്യുവിന്റെ ഭാര്യ ആലീസ് മാത്യു (90) നിര്യാതയായി. ചെന്നീർക്കര മുകളിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ ഉച്ചക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷക്ക്‌ശേഷം, ശാലേം മാർത്തോമ്മാ പള്ളിയിൽ . മക്കൾ: ഷേർലി മാത്യു (റിട്ട. പ്രിൻസിപ്പൽ, ഗവ. എച്ച്. എസ്. എസ്., മാവേലിക്കര), ജസി മാത്യു (റിട്ട. അദ്ധ്യാപിക), ഡോ. സൂസൻ മാത്യു (റിട്ട. ഫിസിക്സ് എച്ച്. ഒ. ഡി., സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി), വർഗീസ് മാത്യു (റജി, സീനിയർ മാനേജർ, കോട്ടക് മഹീന്ദ്ര ബാങ്ക്, കൊട്ടിയം). മരുമക്കൾ: ജേക്കബ് വർഗീസ് (റിട്ട. പോസ്റ്റ് മാസ്റ്റർ), റവ. തോമസ് ഫിലിപ്പ് (വികാരി, പൊടിമല എം. റ്റി. സി., പൂവത്തൂർ), ആരോൺ വി. ചെറുശ്ശേരി (എൻജിനീയർ., എ. ഐ. ആർ. കൊച്ചി), ഹേമ മേരി മാത്യു (പ്രിൻസിപ്പൽ, എം. ടി. എച്ച്. എസ്. എസ്., വാളകം).