മല്ലപ്പള്ളി : പെരുമ്പട്ടിയിൽ നടപ്പാലം തകർന്നു വീണു. അന്യ സംസ്ഥാനത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വലിയകാവ് വനത്തിൽ നിന്ന് ഉൽഭവിക്കുന്ന തോട്ടിലെ സെന്റ് തോമസ് പടിയിലെ നടപ്പാലമാണ് തകർന്നുവീണത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തെഴിലാളികൾ മറുകരയിലേക്ക് കടന്നുകഴിഞ്ഞാണ് പാലം തോട്ടിൽ വീണത്. ചാലപ്പള്ളി ചുങ്കപ്പാറ റോഡിലേക്ക് പന്നക്കപ്പതാൽ, കൂവപ്ലാവ്, തുങ്ങുപാല മേഖലകളിൽ നിന്ന് പ്രവേശിക്കാൻ പതിറ്റാണ്ടുകൾക്ക് മുൻപുനിർമ്മിച്ച
പാലമായിരുന്നു ഇത്. ഇരുകരകളിലും കരിങ്കൽ തൂണുകളിലായി നിർമ്മിച്ചിരുന്ന പാലത്തിന്റെ മുകൾത്തട്ടിലെ കോൺക്രീറ്റ് സ്ലാബാണ് മൂന്ന് കഷ്ണങ്ങളായി തോട്ടിൽ പതിച്ചത്.