പത്തനംതിട്ട : സ്ത്രീധനപീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടശേഷം 20 വർഷമായി കോടതിയിൽ ഹാജരാകാതെ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പന്തളം പൊലീസ് സ്റ്റേഷനിൽ 1993 ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കുരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പ് (62) ആണ് ഓമല്ലൂരിൽ നിന്ന് പിടിയിലായത്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, പിന്നീട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ജില്ലാ പൊലീസ് ചീഫ് വി.അജിത്തിന്റെ നിർദേശപ്രകാരം, അന്വേഷണം വ്യാപകമാക്കിയതിനെത്തുടർന്നാണ് അറസ്റ്റ്. പന്തളം സി.ഐ.പ്രജീഷ് ശശി, എസ്.ഐ ജെ.നുജുമുദീൻ, സി.പി.ഓ അൻവർഷ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.