പത്തനംതിട്ട: സ്ത്രീധന പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടശേഷം 20 വർഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പന്തളം പൊലീസ് സ്റ്റേഷനിൽ 1993ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി കൂരമ്പാല പൂഴിക്കാട് ചാങ്ങമംഗലത്ത് വീട്ടിൽ രമണക്കുറുപ്പാണ് (62) ഓമല്ലൂരിൽ നിന്ന് പിടിയിലായത്. ശിക്ഷാവിധിക്കുശേഷം ഇയാൾ ഒളിവിൽപ്പോകുകയായിരുന്നു. പന്തളം സി.ഐ പ്രജീഷ് ശശി, എസ്.ഐ ജെ.നുജുമുദീൻ, സി.പി.ഒ അൻവർ ഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.