vote

തിരുവല്ല: ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നവരും വിഭാഗീയതകൾക്കതീതമായ നിലപാടുള്ളവരും പൊതുജീവിതത്തിൽ ധാർമ്മികത ഉയർത്തിപിടിക്കുന്നവരുമാണ് തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതെന്ന് ഡോ. തിയാഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത പറഞ്ഞു. അതിനായി ഉത്തരവാദിത്വ ബോധത്തോടെ വോട്ടുചെയ്യണം. മത സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്തു പുലരണം. ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം. നൂറ്റാണ്ടുകളായി രാജ്യം കാത്തുസൂക്ഷിച്ച ബഹുസ്വരതയും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം. വൈവിദ്ധ്യമാണ് ഇന്ത്യയുടെ ചാരുത. അതിൽ വിള്ളൽ വീണുകൂടാ. വെറുപ്പും വിദ്വേഷവും വളരാൻ അനുവദിച്ചു കൂടാ. ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഭരണഘടനാ അവകാശമായ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന നീക്കങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

 സ​മ​ദൂ​ര​വു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ് ​സഭ

​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​സ​മ​ദൂ​ര​ ​ന​യം​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​ഓ​ർ​ത്ത​ഡോ​ക്സ് ​സ​ഭാ​ ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ ​ബി​ജു​ ​ഉ​മ്മ​ൻ​ ​അ​റി​യി​ച്ചു.
ജ​നാ​ധി​പ​ത്യം​ ​പു​ല​ര​ണ​മെ​ന്നാ​ണ് ​സ​ഭ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​എ​ല്ലാ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​സ​ഭ​യി​ലു​ണ്ട്.​ ​അ​വ​രു​ടെ​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളി​ൽ​ ​കൈ​ക​ട​ത്താ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​അ​ർ​ഹ​രാ​യ​വ​ർ​ ​എ​ത് ​പാ​ർ​ട്ടി​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും​ ​വി​ജ​യി​ച്ചു​ ​വ​ര​ണം.​ ​സ​ഭ​യ്‌​ക്കെ​തി​രെ​ ​ആ​ര് ​നി​ല​പാ​ട് ​സ്വീ​ക​രി​ച്ചാ​ലും​ ​അ​ത് ​മ​ന​സി​ലാ​ക്കാ​നു​ള്ള​ ​വി​വേ​ച​ന​വും​ ​വി​വേ​ക​വും​ ​വി​ശ്വാ​സി​ക​ൾ​ക്കും​ ​നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്.​ ​അ​ത്ത​രം​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​അ​താ​ത് ​വേ​ദി​ക​ളി​ൽ​ ​മ​റു​പ​ടി​ ​പ​റ​യു​ന്ന​താ​ണ് ​പാ​ര​മ്പ​ര്യം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ട് ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​ ​കീ​ഴ്‌​വ​ഴ​ക്ക​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.