
പത്തനംതിട്ട : തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി നൽകാവുന്ന സിവിജിൽ ആപ്പ് വഴി ഇന്നലെ വരെ ലഭിച്ചത് 10156 പരാതികൾ. ഇതിൽ ശരിയെന്നു കണ്ടെത്തിയ 9985 പരാതികൾ പരിഹരിച്ചു. 166 പരാതികൾ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചു.
അടൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് 5428 എണ്ണം. ഇതിൽ 5394 എണ്ണം പരിഹരിച്ചു. കുറവ് റാന്നി 717. ഇതിൽ 671 എണ്ണത്തിന് പരിഹാരമായി. ആറന്മുള 1645, കോന്നി 1273, തിരുവല്ല 1091 എന്നിങ്ങനെയാണ് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ലഭിച്ച പരാതികളുടെ കണക്ക്.