
തിരുവല്ല : യു.ഡി.വൈ.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂത്ത് കോർണർ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് പയസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് ലാലു തോമസ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിഅഖിൽ ഓമനക്കുട്ടൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്,അനീഷ് വർക്കി, വി.ആർ.രാജേഷ്,ജോമോൻ,ബിനു കുരുവിള, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ കാഞ്ചന എം.കെ,ജിവിൻ പുളിമ്പള്ളിൽ,ബെൻസി അലക്സ്,ദീപു തെക്കുമുറി, ചെറിയാൻ മണ്ണഞ്ചേരിൽ,ടോണി കുര്യൻ എന്നിവർ പ്രസംഗിച്ചു.