
തിരുവല്ല: എൽ.ഡി.എഫ് തിരുവല്ല അസംബ്ലി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അലക്സ് കണ്ണമല അദ്ധ്യക്ഷത വഹിച്ചു. പി.സി.ജോസഫ്, മാത്യു ടി.തോമസ് എം.എൽ.എ, സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, രാജുഏബ്രഹാം, ആർ.സനൽകുമാർ, അഡ്വ.കെ.ജി.രതീഷ് കുമാർ, ചെറിയാൻ പോളച്ചിറയ്ക്കൽ,ഡോ.സജി ചാക്കോ, ഫ്രാൻസിസ് വി.ആന്റണി, ബിനുവർഗീസ്, പി.ബി.സതീശ്കുമാർ, പി.എസ് റെജി, റെയിനാ ജോൺസ് ബർഗ്, ജിജി വട്ടശേരിൽ എന്നിവർ പ്രസംഗിച്ചു.