inagu

തിരുവല്ല: കൈതവന കിഴക്കേതിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നടന്ന നാരായണീയ ത്രയാഹയജ്ഞവും പ്രതിഷ്ഠാ വാർഷിക മഹോത്സവും സമാപിച്ചു. ക്ഷേത്രതന്ത്രി പരമേശ്വരൻ പോറ്റി അത്തം പൊങ്കാലയ്ക്ക് ദീപപ്രോജ്ജ്വലനം നടത്തി. മന്നത്ത് പത്മനാഭന്റെ ചെറുമകളും യജ്ഞാചാര്യയുമായ എസ്. ഗീത നാരായണീയ ത്രയാഹയജ്ഞം ഉദ്ഘാടനം ചെയ്തു. അഡ്വ.എൻ.രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പലിപ്ര ദേവിക്ഷേത്രം പ്രസിഡന്റ് മോഹനകുമാര പണിക്കർ, മുത്തൂർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി പി.എൻ.ഗോപൻ, നഗരസഭ കൗൺസിലർ ഇന്ദു ചന്ദൻ, സന്തോഷ് സദാശിവമഠം, സോമനാഥ പണിക്കർ, യു.പ്രഭ, ആർ.മിഥുൻ, എസ്.മൈഥിലിനായർ, എൻ.വിജയകുമാർപിള്ള എന്നിവർ പ്രസംഗിച്ചു.