കോന്നി: കോന്നി -പൂങ്കാവ് റോഡിലെ ആർ ആൻഡ് ബി സ്പോർട്സ് അരീനയിൽ കായിക പ്രേമികളുടെ തിരക്കേറുന്നു. കോന്നി ജോയിന്റ് ആർ.ടി ഓഫീസിന് സമീപത്തുള്ള സെനറ്ററിൽ രാജ്യാന്തര ഫുട്ബാൾ ഫെഡറേഷന്റെ മാനദണ്ഡം അനുസരിച്ചുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ടർഫാണുള്ളത്. കായിക പരിശീലനത്തിന് വിദൂര സ്ഥലങ്ങളെ ആശ്രയിച്ചിരുന്ന മലയോരമേഖലയിലെ കായിക പ്രേമികൾക്ക് ഫുട് ബാളും ക്രിക്കറ്റും കളിക്കുന്നതിനും കായിക അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പരിശീലനം നടത്തുന്നതിനും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രഭാതസവാരിക്കും വ്യായാമത്തിനും സൗകര്യങ്ങളുണ്ട്.