sreekumaran-thampi
തിരുവല്ല ട്രാവൻകൂർ ക്ലബ് ഏർപ്പെടുത്തിയ ട്രാവൻകൂർ ശ്രീ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ സമ്മാനിക്കുന്നു

തിരുവല്ല : തിരുവല്ല ട്രാവൻകൂർ ക്ലബ് ഏർപ്പെടുത്തിയ ട്രാവൻകൂർ ശ്രീ പുരസ്കാരം ചലച്ചിത്ര ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ നൽകി. ക്ലബ് പ്രസിഡന്റ് ഡോ.കെ.ജി. സുരേഷ്, സെക്രട്ടറി അഡ്വ. രാജീവ് പാരുപ്പള്ളി, ട്രഷറർ വർഗീസ് ചെറിയാൻ, കോഓർഡിനേറ്റർ സുരേഷ് കാവുംഭാഗം, രാജു എബ്രഹാം, സുനിൽ സ്ഥപതി, സുരേഷ് ശ്രീലകം എന്നിവർ സംസാരിച്ചു. ശില്പവും പ്രശംസ്തിപത്രവും 50,001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം.