
? പ്രചാരണത്തിന്റെ അവസാന നാളുകളിൽ എത്തിയപ്പോൾ പ്രതീക്ഷകൾ...
= മണ്ഡലത്തിലെ എല്ലാ കാര്യങ്ങളും പഠിച്ച് തയ്യാറാക്കിയ പ്രകടന പത്രികയുമായാണ് എൻ.ഡി.എ മത്സരിക്കുന്നത്. പര്യടന കേന്ദ്രങ്ങളിലെല്ലാം വലിയ സ്വീകരണം ലഭിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ പെട്ടവരും യുവതീയുവാക്കളും മോദിയുടെ വികസന കാഴ്ചപ്പാടിനെ അംഗീകരിക്കുന്നു. അതിന്റെ പ്രതിഫലനം എൻ.ഡി.എയ്ക്ക് വിജയം സമ്മാനിക്കുന്നതാകും. പത്തനംതിട്ടയെ കേരളത്തിലെ മാതൃകാ മണ്ഡലമാക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്.
? സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം. പത്തനംതിട്ടയിൽ എം.പി
വിരുദ്ധവികാരം. രണ്ടും എൻ.ഡി.എയ്ക്ക് അനുകൂലമാകുമോ.
= കഴിഞ്ഞ എട്ടുവർഷം കണ്ടതുപോലെ ഒരു ദുർഭരണം സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. സർക്കാരിനെതിരായ വികാരം പോലെ പത്തനംതിട്ടയിൽ എം.പിക്കെതിരായും ജനവികാരമുണ്ട്. പതിനഞ്ച് വർഷം ഒന്നും ചെയ്യാതിരുന്ന എം.പിയെന്നാണ് ജനങ്ങൾ പറയുന്നത്. ഒരു വികസന പദ്ധതിയും എം.പി കൊണ്ടുവന്നിട്ടില്ല. തീർത്ഥാടക ടൂറിസത്തിന് ഒരുപാട് സാദ്ധ്യതകൾ ഇവിടെയുണ്ട്. അയോദ്ധ്യയും വാരണാസിയും പോലെ ശബരിമലയുമായി ബന്ധപ്പെടുത്തി വികസന പദ്ധതികൾ കൊണ്ടുവരാം. ആത്മീയ കൺവെൻഷനുകളുടെ കേന്ദ്രമാണ് പത്തനംതിട്ട. തിരുവല്ല റെയിൽവേ സ്റ്റേഷൻ ലോകാേത്തര നിലവാരത്തിൽ വികസിക്കണം. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രപദ്ധതിയാണ് ഞങ്ങൾക്കുളളത്.
? വിവാദങ്ങൾ തിരിച്ചടിക്കുമെന്ന് തോന്നുന്നുണ്ടോ
എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും തന്ത്രങ്ങൾ വിവാദങ്ങളുണ്ടാക്കുകയെന്നതാണ്. ഞാൻ വികസനത്തെക്കുറിച്ചാണ് ജനങ്ങളോടു പറയുന്നത്.
? ആരുമായിട്ടാണ് കടുത്ത മത്സരം
= യു.ഡി.എഫും എൽ.ഡി.എഫും എതിരാളികളായി അഭിനയിക്കുന്നുണ്ട്. കേരളം വിട്ടാൽ അവർ ഒറ്റക്കെട്ടാണ്.