mallika
ബോബി ചെമ്മണ്ണൂർ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു.

പത്തനംതിട്ട : പെട്ടിക്കടയിൽ മോഷണം നടന്നതോടെ ഉപജീവനത്തിന് വഴിയില്ലാതായ അമ്പലക്കടവ് സ്വദേശി മല്ലികയ്ക്ക്

ബോചെ പാ‌ർട്നർ എന്ന ബ്രാൻഡിൽ ബോചെ ടീയുടെ ഫ്രാഞ്ചൈസി സൗജന്യമായി നൽകി ബോബി ചെമ്മണ്ണൂർ. മല്ലികയുടെ കടയിലുണ്ടായിരുന്ന 15,000 രുപയും സ്‌റ്റേഷനറി സാധനങ്ങളുമാണ് കഴിഞ്ഞദിവസം മോഷണം പോയത്. സ്വർണം പണയം വച്ചും കടം വാങ്ങിയുമായിരുന്നു നിർദ്ധനയായ മല്ലിക കട തുടങ്ങിയത്. മാദ്ധ്യമങ്ങളിലുടെ വാർത്ത അറിഞ്ഞ് ഫ്രാഞ്ചൈസി നൽകുകയായിരുന്നു. ഉദ്ഘാടനവും മാർക്കറ്റിംഗ് പ്രൊമോഷനും ബോബി ചെമ്മണ്ണൂ‌ർ നിർവഹിച്ചു.

ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ബിസിനസിലൂടെ ലഭിക്കുന്ന ലാഭ വിഹിതത്തിൽ നിന്നാണ് ബോചെ ചാരിറ്റബിൾ ട്രസ്റ്ററ്റ് മുഖേന ഇത്തരം സഹായങ്ങൾ ദിവസവും നൽകുന്നതെന്ന് ബോബി ചെമ്മണ്ണൂർ, ബോചെ ഫാൻസ് ഭാരവാഹികളായ ബിനീഷ് തോമസ്, ഹണി, ജോജി, അനി ഹനീഫ, ജ്യോതി ഗണേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.