anto

? നാലാമതും എം.പിയാകുമോ

= തീർച്ചയായും. മുൻപ് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും വളരെ പരിമിതമായ തോതിലുള്ള സ്വീകരണങ്ങളാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചത്. ഇത്തവണ അതുമാറി. അത്യുജ്വലമായ സ്വീകരണം ജനങ്ങൾ എന്നെ അംഗീകരിക്കുന്നതിന്റെ തെളിവാണ്. ഇടത്, എൻ.ഡി.എ മുന്നണികളുടെ അനുഭാവികൾ ഇത്തവണ എനിക്ക് വോട്ടു ചെയ്യും.

? എം.പി വിരുദ്ധവികാരം അലയടിക്കുന്നുവെന്ന് മറ്റ് രണ്ടു മുന്നണികളും പറയുന്നു.

= എന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നാട്ടിൻപുറത്തെ സാധാരണ ജനങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്. എം.പി വിരുദ്ധവികാരമുണ്ടെങ്കിൽ ജനങ്ങൾ ഒറ്റക്കെട്ടായി എനിക്കു വേണ്ടി ഇറങ്ങുമോ. മണ്ഡലത്തിനു വേണ്ടി ഞാൻ ഒന്നും ചെയ്തില്ലെന്ന് വരുത്താൻ വലിയ പ്രചാരണം നടത്തി. എഴുപത്തിരണ്ടു പേജുള്ള പുസ്തകത്തിൽ എല്ലാമുണ്ട്. അതുവായിച്ചു നോക്കാൻ ദുഷ്പ്രചരാണം നടത്തുന്നവരോട് ഞാൻ അഭ്യർത്ഥിക്കുകയാണ്.

? കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കുറഞ്ഞു

= സ്വീകരണ കേന്ദ്രങ്ങളിൽ കഴിഞ്ഞ രണ്ടു തവണത്തേക്കാളും ഇത്തവണ പതിൻമടങ്ങ് ആളുകൾ ആവേശത്തോടെ പങ്കെടുത്തിട്ടുണ്ട്. ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ വലിയ തോതിൽ വർദ്ധിക്കും.

? എത്ര വോട്ടുകളുടെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു.

= കണക്കുകൾ പറയാനാവില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുമെന്നുറപ്പാണ്.