റാന്നി: റാന്നി ഗവ.ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പരിചയപ്പെടുത്തി വീട്ടിലെത്തി വൃദ്ധയെ കുത്തിവച്ച സംഭവത്തിൽ വലഞ്ചുഴി സ്വദേശി ആകാശ് (28)​നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്ക് മാനസീക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നു. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)യെയാണ് കൊവിഡ് പ്രതിരോധത്തിനാണെന്ന് പറഞ്ഞ് കുത്തിവച്ചത്. അന്വേഷണത്തിൽ ആശുപത്രിയിൽ നിന്ന് കുത്തിവയ്പിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10 ന് സ്കൂട്ടറിലാണ് ഇയാൾ എത്തിയത്. കടമ്മനിട്ട സ്വദേശിയെന്നാണ് ഇയാൾ പറഞ്ഞത്. നടുവിന് ഇരുവശത്തും കുത്തിവച്ചു. സിറിഞ്ച് തീയിലിട്ട് നശിപ്പിച്ച് കളയാൻ ചിന്നമ്മയെ ഏൽപ്പിച്ച് മടങ്ങി. വിദഗ്ദ്ധപരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ച ചിന്നമ്മയെ ഇന്നലെ രാവിലെ ഡിസ്ചാർജ് ചെയ്തു.