camp
കേരള കൗൺസിൽ ഓഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മീഷൻ കെ.റ്റി ചാക്കോ സോക്കർ സ്കൂളുമായി ചേർന്ന് നടത്തുന്ന സമ്മർ ആരോഗ്യ പരിശീലന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നു

തിരുവല്ല: കേരള കൗൺസിൽ ഓഫ് ചർച്ചസ് ചിൽഡ്രൻസ് കമ്മീഷൻ കെ.ടി ചാക്കോ സോക്കർ സ്കൂളുമായി ചേർന്ന് നടത്തുന്ന സമ്മർ ആരോഗ്യ പരിശീലന ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം ഗീവർഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ചിൽഡ്രൻസ് കമ്മിഷൻ ചെയർമാൻ സ്മിജു ജേക്കബ് മറ്റക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ ഇന്ത്യൻ ഫുട്ബാൾ താരം റിട്ട.എസ്.പി കെ.ടി ചാക്കോ മുഖ്യസന്ദേശം നൽകി.കെ.സി.സി ഫാക്കറ്റി ടിറ്റിൻ തേവരുമുറിയിൽ, ക്നാനായ സഭ കമ്മിറ്റിയംഗം തോമസുകുട്ടി തേവരുമുറിയിൽ, കെ.സി.സി സോൺ സെക്രട്ടറി കുര്യൻ ചെറിയാൻ, കെ.ടി.അലക്സാണ്ടർ, ലിജോ കുറിയിടം, ബിനു ടി.പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു.