
? വിജയസാദ്ധ്യത എങ്ങനെ
= എന്നെപ്പോലെയുള്ള ഒരാൾ ഒപ്പം ഉണ്ടെന്ന പ്രതീക്ഷ പത്തനംതിട്ടയിലെ വോട്ടർമാർക്കുണ്ട്. കേരളാ കോൺഗ്രസ് മാണി വിഭാഗവും ഇപ്രാവശ്യം എൽ.ഡി.എഫിനൊപ്പമാണ്. ഇതോടൊപ്പം സ്വതന്ത്ര വോട്ടുകളുമുണ്ട്. വിജയം ഞങ്ങൾക്കൊപ്പമാണ്. എം.പി എന്ന നിലയിൽ ആന്റോ ആന്റണി പതിനഞ്ച് വർഷം നഷ്ടപ്പെടുത്തിയതിന്റെ പ്രതിഷേധം വോട്ടർമാരിലുണ്ട്.
?. പ്രചാരണത്തിൽ കണ്ട അനുകൂല മാറ്റങ്ങൾ
ആദ്യഘട്ടത്തിൽ കുറച്ച് പിന്നിലായിരുന്നു. പുതിയ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാനുള്ള കാലതാമസം സ്വാഭാവികം. അവസാന ഘട്ടത്തിൽ എത്തിയപ്പോൾ വലിയ മാറ്റങ്ങൾ വന്നു. ഇപ്പോൾ ശാസ്ത്രീയമായി പ്രചാരണം പൂർത്തീകരിച്ചത് എൽ.ഡി.എഫ് മാത്രമാണ്.
? പത്തനംതിട്ടയ്ക്കായി താങ്കൾ മുന്നോട്ടു വച്ച പദ്ധതികൾ
വിജ്ഞാന പത്തനംതിട്ടയിലേക്കുള്ള പരിവർത്തനമാണ് ഞാൻ പരിചയപ്പെടുത്തിയ പദ്ധതി. അത് അച്ചടിച്ച് എല്ലാവീടുകളിലേക്കും എത്തിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനുവുമായി ബന്ധപ്പെട്ട് പൈതൃക തീർത്ഥാടന ടൂറിസം സർക്യൂട്ട്, പാവങ്ങളുടെ സമഗ്ര സംരക്ഷണം, റബർ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം എന്നിവയിലും ഊന്നൽ നൽകി മുന്നോട്ട്‌പോകും.
? കിഫ്ബി വിവാദവും ഇ.ഡിയും പ്രതിസന്ധിയുണ്ടാക്കിയോ.
എൺപതിനായിരം കോടിയുടെ പദ്ധതിയല്ലേ. രണ്ട് വർഷം പരിശോധിച്ചിട്ടും ഒരുതിരിമറിയും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല.
കേന്ദ്രത്തിന്റെ രാഷ്ട്രീയ ചട്ടുകമായ ഇ.ഡി വിളിക്കുമ്പോൾ പോയി ഹാജരാകണോ. ഭരണഘടനാ നൽകുന്ന അവകാശങ്ങൾ പൗരനുണ്ട്. എന്ത് നിയമലംഘനം നടത്തി എന്ന് പറഞ്ഞാൻ ഞാൻ ചെല്ലും. ഇ.ഡി നിയമം ലംഘിക്കുന്നെന്നാണ് കോടതി പറഞ്ഞത്.