കടപ്ര: ബിറ്റുമിൻ പ്ലാന്റ് മലിനീകരണ വിരുദ്ധ ജനകീയ സമിതിയുടെ അനിശ്ചികകാല സമരത്തിന്റെ പന്ത്രണ്ടാം ദിവസത്തെ സത്യഗ്രഹം ജനകീയ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ ബിജു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.