ചന്ദനപ്പള്ളി: സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാൾ മേയ് 1 മുതൽ 8 വരെ നടക്കും. 7, 8 തീയതികളിലാണ് പ്രധാനപെരുന്നാൾ. 28ന് കൊടിയേറും. രാവിലെ 8ന് വികാരി ഫാ.ഷിജു ജോൺ, സഹവികാരി ഫാ. ജോം മാത്യു എന്നിവർ കൊടിയേറ്റും. വൈകിട്ട് 3ന് കൊടിമര ഘോഷയാത്ര. 6 ന് കൽക്കുരിശടിയിൽ കൊടിയേറ്റ്. മേയ് 1ന് രാവിലെ 10. 30 ന് മൂല്യ വർദ്ധിത ഉല്പന്ന പരിശീലന പരിപാടി ജനീഷ് കുമാർ എം.എൽ. എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശ്രീധരൻ പ്രസംഗിക്കും. 2ന് വൈകിട്ട് 6.30ന് കുട്ടികളുടെ കലാപരിപാടി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും 3ന് രാവിലെ 10ന് ഭദ്രാസന വനിതാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോക്യുമെന്ററി പ്രദർശനം.
4ന് രാവിലെ 10. 30 ന് പ്രത്യാശ പ്രാർത്ഥനാ സംഗമം പരുമല സെമിനാരി മാനേജർ കെ.വി പോൾ റമ്പാൻ ഉദ്ഘാടനം ചെയ്യും. ഫാ. ജോജി എം എബ്രഹാം പ്രസംഗിക്കും. 2ന് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി പി പ്രസാദ് നിർവഹിക്കും. ഡോ.എബ്രഹാം മാർ സെറാഫീം അദ്ധ്യക്ഷത വഹിക്കും.
5 ന് രാവിലെ 10 ന് ഇടവക ദിനം ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസ് ഉദ്ഘാടനം ചെയ്യും. ഫാ. ജിനു പള്ളിപ്പാട്ട് പ്രസംഗിക്കും.11 ന് സ്റ്റാമ്പുകളുടെയും കറൻസികളുടെയും പ്രദർശനം ജില്ലാ പോസ്റ്റൽ സൂപ്രണ്ട് എസ് ശ്രീരാജ് ഉദ്ഘാടനം ചെയ്യും. 6. 30ന് ലോക പ്രവാസി സംഗമം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. പുതുതായി പണിതീർത്ത ഭവനത്തിന്റെ താക്കോൽദാനം ഡോ.എബ്രഹാം മാർ സെറാഫീം നിർവഹിക്കും. 8 ന് വോയിസ് ഓഫ് കൊച്ചിന്റെ മ്യൂസിക്കൽ മെഗാ ഷോ.
6ന് രാവിലെ 10 ന് ക്രിസ്ത്യൻ ഫോക്ക്‌ലോർ പഠന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഫോക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ പങ്കെടുക്കും. രാത്രി 11. 45 ന് ഗാനമേള. 8ന് രാവിലെ 11 ന് തീർത്ഥാടക സംഗമവും ഓർഡർ ഒഫ് സെന്റ് ജോർജ് സമർപ്പണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ഐ എസ്. ആർ. ഒ ശാസ്ത്രജ്ഞ ടെസി തോമസിന് ഓർഡർ ഒഫ് സെന്റ് ജോർജ് പുരസ്‌കാരം സമർപ്പിക്കും. 5ന് ചന്ദനപ്പള്ളി ചെമ്പെടുപ്പ്. രാത്രി 8.30ന് നാടകം.