dr-jayaraj
ഡോ.ജയരാജും ഭാര്യ മിനിയും ഗാന്ധിഭവൻ ഡയറക്ടർ പുനലൂർ സോമരാജനൊപ്പം

അടൂർ : അകാലത്തിൽ അന്തരിച്ച മകന്റെ ഓർമ്മയ്ക്കായി പത്തനാപുരം ഗാന്ധിഭവന് അടൂരിൽ അൻപത് സെന്റ് സ്ഥലം ദാനം ചെയ്ത് ദമ്പതികൾ മാതൃകയായി. അടൂർ സ്വദേശികളായ ഡോ. ജയരാജ്, ഭാര്യ മിനി എന്നിവരാണ് സ്ഥലം നൽകിയത്. എം.ബി.ബി.എസ് അവസാന പരീക്ഷയുടെ തലേ ദിവസം ഉണ്ടായ വാഹനാപകടത്തിലാണ് മകൻ നന്ദു ജയരാജ് മരിച്ചത്. അശരണരുടെ താമസത്തിനുള്ള മന്ദിരം ഗാന്ധിഭവൻ ഇവിടെ നിർമ്മിക്കും. ഇതിനായി കഴിഞ്ഞദിവസം ശിലാസ്ഥാപനം നടത്തി. തറക്കല്ലിടീൽ കർമ്മം ഡോ. ജയരാജും മിനിയും ചേർന്നാണ് നിർമ്മിച്ചത്..