കുളനട: പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ നടന്ന വിജ്ഞാന വികസന സദസ് ഗ്രന്ഥശാല സമിതി കൺവീനർ പി.ജി. ഭരതരാജൻ പിള്ള.ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ജോസ് കെ. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഭാസ്‌കരൻ പിള്ള, അഡ്വ. ജോൺ ഏബ്രഹാം, ചിത്തിര സി. ചന്ദ്രൻ, എൻ.ടി. ആനന്ദൻ, പി.എം. സാമുവൽ, ശശി പന്തളം, സജി വർഗീസ് എന്നിവർ സംസാരിച്ചു.