കോലഞ്ചേരി: പെരുവുംമൂഴി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട ടാങ്കർലോറി ജീവനക്കാരന്റെ മൃതദേഹം രാമമംഗലം ഊരമനക്കടുത്ത് കണ്ടെത്തി. പത്തനംതിട്ട കൂടൽകളഞ്ഞൂർ ആഴക്കാട്ടിൽ ലിജുമോനാണ് (37) മരിച്ചത്. കഴിഞ്ഞ 21ന് ഉച്ചയോടെയാണ് ലിജുമോനും മറ്റൊരാളും പെരുവുംമൂഴിയിൽ കുളിക്കാനിറങ്ങിയത്. വെള്ളത്തിൽ ഇറങ്ങുന്നതിനിടെ കാൽവഴുതി ലിജുമോൻ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം ഊരമനക്കടവിനടുത്ത് കണ്ടെത്തിയത്. രാമമംഗലം പൊലീസ് മേൽനടപടി സ്വീകരിച്ചു.